ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ ഹാർഡ് ക്വാറൻ്റീനും ബയോ ബബിളും ബിസിസിഐ ഒഴിവാക്കിയേകുമെന്നാണ് സൂചന. ബയോ ബബിൾ താരങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി പരാതികളുയർന്നിരുന്നു.
ദക്ഷിണാഫ്രിക്കക്കതിരായ ടി-20 പരമ്പരയിൽ മുതിർന്ന താരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ രാജ്യാന്തര പരമ്പരയാണ് ഇത്. അതുകൊണ്ട് തന്നെ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങൾക്ക് അവസരം നൽകാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജൂൺ 9 മുതൽ 19 വരെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യ യുകെയിലേക്ക് പറക്കും. യുകെയിൽ അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ ഇന്ത്യക്ക് മത്സരങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക