ടൊയോട്ട കിർലോസ്കർ മോട്ടോർ തങ്ങളുടെ രണ്ട് മോഡലുകളായ അർബൻ ക്രൂയിസർ, ഗ്ലാൻസ എന്നിവയുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
2022 മെയ് 1 മുതൽ വില വര്‍ദ്ധനവ് നിലവില്‍ വരും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കമ്പനി വില വർദ്ധനവിന്റെ വ്യാപ്തി വെളിപ്പെടുത്തിയിട്ടില്ല.
ടൊയോട്ട അർബൻ ക്രൂയിസറും ഗ്ലാൻസയും ആഗോള തലത്തിൽ മാരുതി സുസുക്കിയുമായുള്ള ബ്രാൻഡിന്റെ കൂട്ടുകെട്ടിന്റെ ഭാഗമായാണ് വരുന്നത്.
മാരുതി സുസുക്കി വിറ്റാര ബ്രെസ കോംപാക്ട് എസ്യുവിയുടെയും പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെയും റീബാടഡ്ജ് ചെയ്ത പതിപ്പുകളാണ് യഥാക്രമം അർബൻ ക്രൂയിസറും ഗ്ലാൻസയും.
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ആയ ‘ടൊയോട്ട മിറായി’ കേരളത്തിലും
പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം ജനങ്ങളുടെ വാഹനം വാങ്ങുന്ന തീരുമാനങ്ങളെ ബാധിക്കുന്ന സമയത്ത് ഈ തീരുമാനം വാഹന നിർമ്മാതാക്കളുടെ വിൽപ്പനയെ ബാധിക്കും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം, വർദ്ധിച്ചുവരുന്ന കാർ വിലകൾ, കൊവിഡ്-19ൽ നിന്നും അനുബന്ധ പ്രത്യാഘാതങ്ങളിൽ നിന്നും വാഹന വ്യവസായത്തിന്റെ വീണ്ടെടുക്കൽ പ്രക്രിയയെ കൂടുതൽ സ്വാധീനിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക