സംസ്ഥാനത്തെ 13 ലക്ഷം പ്രൈമറി കുട്ടികള്‍ക്ക് ഗണിത പഠനോപകരണങ്ങള്‍ നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ നടപ്പാക്കുന്ന ‘ഉല്ലാസഗണിതം, ഗണിതവിജയം- വീട്ടിലും വിദ്യാലയത്തിലും’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നേമം സര്‍ക്കാര്‍ യു.പി. സ്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വി.ശിവന്‍കുട്ടി.
സംസ്ഥാനത്തെ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ പതിമൂന്നു ലക്ഷം കുട്ടികള്‍ക്ക് ഗണിതപഠന പ്രവര്‍ത്തനങ്ങള്‍ക്കു സഹായകരമാകുന്ന ഗണിത കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഐ.ബി. സതീഷ് എം.എല്‍.എ. അധ്യക്ഷനായി. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാര്‍ ഗണിത കിറ്റ് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക