വീടാണ് ഇപ്പോഴും ഒരാളുടെ സന്തോഷത്തിന്റെ ഉറവിടമാകുന്നത്. വീടും വീട്ടുകാരും ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന സ്വാധീനം ചെറുതല്ല. നമ്മുടെ വീടിനെ കുറിച്ച് നമുക്ക് ചില സങ്കല്പങ്ങളുണ്ടായിരിക്കും അല്ലെ..
ഇനി കുഞ്ഞു വീടാണെങ്കിലും വീടിനകം അതിമനോഹരമാക്കുക എന്നത് വലിയ കാര്യമാണ്. കാണുമ്പോൾ തന്നെ പോസിറ്റീവ് എനർജി ലഭിക്കുന്നതാണ് പ്രധാനം.
രാവിലെ ഒരു ഗ്ലാസ് ചൂട് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കു; ഗുണങ്ങൾ പലതാണ്
നമ്മുടെ വീട്ടിലെ മേശയോ കസേരയോ അങ്ങനെ മരംകൊണ്ടുള്ള ഓരോ ഫർണിച്ചറുകളിലും ചെയ്യാൻ സാധിക്കുന്ന ഒന്നാണ് അത് അപ്സൈക്കിൾ ചെയ്തെടുക്കുക എന്നത്. മിനുസമായ രീതിയിൽ ഫർണിച്ചറുകൾ സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ചതിനു ശേഷം പരുക്കനാക്കി മാറ്റുക.
വേനല്‍ച്ചൂടില്‍ തിളങ്ങുന്ന ചര്‍മ്മത്തിന് തൈരിലുണ്ട് ഒറ്റമൂലി
ഉപരിതലം വൃത്തിയാക്കിയതിനു ശേഷം ഇതിൽ ആദ്യമൊരു വുഡ് സ്റ്റെയ്നർ അടിക്കുക. ഒന്ന് ഉണങ്ങിയതിന് ശേഷം നിങ്ങളുടെ മനസ്സിന് ഇണങ്ങുന്ന നിറങ്ങൾ ഫർണിച്ചറിന് നൽകാം.. ബ്രൗൺ പെയിന്റ് നിറമാണ് അടിക്കുന്നതെങ്കിൽ ഇത് കൂടുതൽ ഇരുണ്ടതാകാനായി പെട്രോളിയം ജെല്ലി ഉപയോഗപ്പെടുത്താം.
പഴയ കാവിനിലം ന്യൂജെൻ ആയി! കേരളത്തിൽ ട്രെൻഡായി ഓക്സൈഡ് ഫ്ലോറിങ്
ഇനി മറ്റൊരു രീതി പറയാം.. ഒരു തുണിയിൽ ഒരു കുപ്പി എടുത്ത് പൊതിഞ്ഞതിനു ശേഷം ചുറ്റിക ഉപയോഗിച്ച് നന്നായി പൊടിച്ചെടുക്കുക. സിന്തറ്റിക് ത്രെഡ് നൂലുകൾ ആവശ്യമുള്ള നീളത്തിൽ മുറിച്ച് നീളമുള്ളതും ഉണങ്ങിയതുമായ ഒരു ശാഖയിൽ കെട്ടുക. ഇഷ്ടമുള്ള നിറത്തിൽ ഇവയ്ക്ക് പെയിന്റും അടിക്കാവുന്നതാണ്. ഇന്റീരിയർ ഡിസൈനിങ് രീതിയിൽ നമ്മുടെ വീടിന്റെ ചുവരിൽ തൂക്കി ഇടാൻ പറ്റുന്ന ആകർഷകമായ കലാസൃഷ്ടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക