സംസ്ഥാനത്ത് നടന്നു വരുന്ന മൽസ്യബന്ധന പണിമുടക്ക് തുടരുകയാണ്. മത്സ്യ മേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്.
മാത്രമല്ല, ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒൻപതോളം മത്സ്യത്തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.
ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ ന്റെ ലോഞ്ച് മെയ് 24 ന്
മണ്ണെണ്ണയുടെ വില വർധന തടയുക, മത്സ്യമേഖലയ്ക്ക് ദോഷകരമാകുന്ന കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നിയമങ്ങൾ തിരുത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് മൽസ്യത്തൊഴിലാളികൾ ഉന്നയിക്കുന്നത്. തീരശോഷണം സംഭവിച്ച മേഖലകൾ കേന്ദ്രീകരിച്ച് ഉടൻ തന്നെ ഒരു പദ്ധതി നടപ്പിലാക്കേണ്ടതുണ്ടെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക