തൃക്കാക്കര: വികസനവും കെ റെയിലും തുടങ്ങി വിഷയങ്ങളിൽ പ്രചാരണം തുടങ്ങിയ തൃക്കാക്കരയിൽ ഇപ്പോൾ വ്യാജ അശ്ലീല വീഡിയോയും പി സി ജോർജിന്റെ അറസ്റ്റും ഒക്കെ ചർച്ച ചെയ്യുകയാണ് .
പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നും യു ഡി എഫ് എൽ ഡി എഫ് എൻ ഡി എ സ്ഥാനാർഥികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
തൃക്കാക്കരയിൽ തന്റെ വിജയം ഉറപ്പെന്ന് എൽ ഡി എഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ് പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം ഉയർന്നു.
താൻ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽ വിവാദങ്ങൾ സൃഷ്ടിച്ചു.
അനാവശ്യ വിവാദങ്ങൾ വികസന ചർച്ചകളെ ഇല്ലാതാക്കി; പി.ടി.തോമസിനെക്കാൾ ഭൂരിപക്ഷം ഉണ്ടാവുമോയെന്ന് താരതമ്യം ചെയ്യാനില്ല; തൃക്കാക്കരയിലെ മണ്ണിന് പി.ടി.തോമസിന്റെ ഗന്ധമാണെന്ന് ഉമാ തോമസ്
എന്നാൽ പാർട്ടിയും മുന്നണിയും മികച്ച പ്രവർത്തനം നടത്തി. തികഞ്ഞ വിജയ പ്രതീക്ഷയെന്നും ഡോ.ജോ ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക