കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളിയുടെ പണം തട്ടിപ്പറച്ച കേസിൽ മൂന്ന് പേരെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. പുറക്കാട്ടിരി സ്വദേശി മുഹമ്മദ് ഫസൽ, പന്നിയങ്കര സ്വദേശി അക്ബർ അലി, അരക്കിണർ സ്വദേശി അബ്ദുൾ റാഷിദ് എന്നിവരാണ് അറസ്റ്റിലായത്.
പതിനൊന്നായിരം രൂപയാണ് പ്രതികൾ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ ഏഴായിരം രൂപ ഒന്നാം പ്രതി മുഹമ്മദ് ഫസൽ മലദ്വാരത്തിൽ ഒളിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് തൊണ്ടിമുതൽ പുറത്തെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചാണ് അതിഥി തൊഴിലാളിയിൽ നിന്ന് പതിനൊന്നായിരം രൂപ തട്ടിപ്പറിച്ച് സംഘം കടന്നു കളഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക