പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കടുത്ത നടപടിയിലേക്ക്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ഇഡി അറിയിച്ചു. 68,62,081 ലക്ഷം രൂപ കണ്ടു കെട്ടി. റിഹാബ് ഫൗണ്ടേഷന്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചവയില്‍ ഉള്‍പ്പെടും.ആകെ 33 അക്കൗണ്ടുകള്‍ ആണ് മരവിപ്പിച്ചത്. പി എഫ് ഐ യുടെ കേരളത്തിലെ സംസ്ഥാന നേതാവ് എം.കെ അഷ്റഫ് അടക്കം പ്രതിയായ കേസിലാണ് നടപടി.
കഴിഞ്ഞ മാസം പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എം കെ അഷ്റഫിനെ അറസ്റ്റ് ചെയ്തത്. പി എഫ് ഐ ക്കെതിരെ കൂടുതല്‍ നടപടികളിലേക്ക് ഇ ഡി നീങ്ങുന്നതിന്റെ ഭാഗമായാണ് പണം കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക