മലയാളത്തിലെ യുവനടിമാര്ക്കിടയിലെ ശ്രദ്ധേയയായ താരമാണ് അഹാന കൃഷ്ണ. അച്ഛന് കൃഷ്ണകുമാറിന്റെ പാത പിന്തുടര്ന്ന് സിനിമയില്‍ എത്തിയ അഹാന ചുരുങ്ങിയകാലം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ട നയികമാരില്‍ ഒരാളായി മാറിയത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ അഹാനയ്ക്ക് അവിടെയും ഏറെ ആരാധകരുണ്ട്.
സോഷ്യല്‍ മീഡിയയില്‍ രണ്ട് മില്യണിലധികം ഫോഴോവേഴ്സ് ഉള്ള താരമാണിന്നു അഹാന കൃഷ്ണ. അതുകൊണ്ട് തന്നെ ഏറെ ഉത്തരവാദിത്തം പോസ്റ്റ് ചെയ്യുന്ന കണ്ടന്റില്‍ കാണിക്കാറുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഹാന കൃഷ്ണ
‘എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 5000 ഫോളോവേഴ്സ് ഉണ്ടായിരുന്നപ്പോള്‍ എങ്ങനെയാണോ ബിഹേവ് ചെയ്തത് അതുപോലെ തന്നെയാണ് ഇപ്പോഴും പെരുമാറുന്നത്. നമ്പര്‍ കൂടുന്നത് ശ്രദ്ധിക്കാറില്ല. ചില സാഹചര്യങ്ങളിലൂടെ നമ്മള് കടന്നു പോകുമ്പോള്‍ ഒരു വലിയ വിഭാഗം ആളുകള്‍ നമ്മള് പറയുന്നത് കേള്‍ക്കുന്നുണ്ടെന്ന് മനസിലാവും. ആ തിരിച്ചറിയലുകള്‍ നമ്മുടെ ഉത്തരവാദിത്വം കൂട്ടും.’
‘ഞാന്‍ ഇടുന്ന വീഡിയോയുടെയെല്ലാം പരിപൂര്‍ണ ഉത്തരവാദിത്തം എനിക്കാണ്. വെറുതെ ഞാന്‍ വീഡിയോ ഇടാറില്ല. എത്ര രൂപ തരാമെന്ന് പറഞ്ഞാലും, ഇനി 50 കോടി രൂപ തന്നാലും എന്റെ വിശ്വാസ്യത വില്‍ക്കില്ല. എനിക്കു വ്യക്തിപരമായി അംഗീകരിക്കാന്‍ പറ്റുന്നതാണോ എന്ന് നോക്കി മാത്രമേ ഞാന്‍ മറ്റുള്ളവര്‍ക്ക് മുന്നിലേക്കത് അവതരിപ്പിക്കു.’ ഫില്‍മി ഹുഡ്സിന് നല്കിയ അഭിമുഖത്തില്‍ അഹാന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക