പനാജി: നോർത്ത് ഗോവയിലെ അരംബോൾ ബീച്ചിന് സമീപമുള്ള പ്രശസ്തമായ സ്വീറ്റ് ലേക്കിൽ ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിനിരയായി. ഭർത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.
പ്രതിയായ 32 കാരനെ ഗോവ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.
ബീച്ചിൽ വിശ്രമിക്കുകയായിരുന്ന ബ്രിട്ടീഷ് യുവതിയെ പ്രതിയായ ജോയൽ വിൻസെന്റ് ഡിസൂസ ആക്രമിച്ച് കീഴടക്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
യുവതി തിങ്കളാഴ്ചയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക