സണ്ണി ലിയോണ്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുക്കുന്നത് പതിവ് കാഴ്ച്ചയാണ്. അത്തരത്തില്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
സണ്ണി ലിയോണിനെ മാനേജര്‍ രജനി പൂളില്‍ തള്ളിയിടുന്നതാണ് വീഡിയോയിലുള്ളത്. അപ്രതീക്ഷിതമായി വെള്ളത്തില്‍ വീണ നടി ദേഷ്യത്തില്‍ ചെരുപ്പ് രജനിക്ക് നേരെ വലിച്ചെറിയുകയാണ്. ചുറ്റുമുള്ളവര്‍ ചിരിക്കുകയും ചെയ്യുന്നു.
രസകരമായ കമന്റുകളുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്. നടിയുടെ പ്രതികാരം തീരെ കുറഞ്ഞുപോയെന്നുമൊക്കെയാണ് കമന്റ്.
തന്റെ ജീവനക്കാരോട് വളരെ സ്നേഹത്തോടെ പെരുമാറുന്നയാളാണ് സണ്ണി ലിയോണ്‍ എന്നാണ് വീഡിയോ തെളിയിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക