”നയൻ മാം എന്ന വിളിയിലൂടെ തുടക്കം. പിന്നെ കാദംബരി, അതിൽ നിന്നും തങ്കമേ…പിന്നീട് എന്റെ ബേബി…അതിൽ നിന്ന് എന്റെ ജീവനും കണ്മണിയും. പിന്നെ ഇപ്പോൾ എൻറെ ഭാര്യയും..” ജീവിതത്തിന്റെ പുതിയ അധ്യായം തുടങ്ങിയ വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. വിവാഹ വേഷത്തിൽ താലി കെട്ടുന്നതിനിടെയുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു വിഘ്നേഷിന്റെ വാക്കുകൾ. ‘ഞാൻ അനുഗ്രഹീതനാണ്. ഈ ലോകത്തോടും ഞങ്ങളുടെ മാതാപിതാക്കളോടും നന്ദി.” വിഘനേഷ് കൂട്ടിച്ചേർത്തു.
സംവിധായകനും നിർമാതാവുമായ വിഘനേഷിന്റെയും തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നായൻ താരയുടെയും വിവാഹം സിനിമാ പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു… ഇന്ന് രാവിലെ നയൻസിന്റെയും വിഘ്നേഷിന്റെയും
കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ചെന്നൈയിലെ മഹാബലിപുരത്തെ റിസോർട്ടിലാണ് വിവാഹചടങ്ങുകൾ നടന്നത്.
‘സ്റ്റോറീസ് ബൈ ജോസഫ് രാധിക്’ ആണ് വിവാഹ ചിത്രങ്ങൾ പകർത്തിയത്. പൂർണമായും തമിഴ് കല്യാണ ചെക്കന്റെ ലുക്കിലെത്തിയ വിഘ്നേഷിന്റെ മെയ്ക് അപ് ചെയ്തിരിക്കുന്നത് പുനീത് ബി സെയ്നി ആണ്. ഇളം പിങ്ക് നിറത്തിലുള്ള കുർത്തയാണ് വിഘനേഷ് ശിവന്റെ വിവാഹ വേഷം.
ഇന്ത്യയിലെ തന്നെ പ്രമുഖ സ്റ്റൈലിസ്റ്റായ സെലീന നതാനിയാണ് നയൻസിനെ അതിസുന്ദരിയാക്കിയത്. മുംബൈയിൽ നിന്നുള്ള ജോനികയാണ് ആഭരണങ്ങൾ ചെയ്തിരിക്കുന്നത്. ചുവപ്പ് സാരിക്കൊപ്പം വെള്ളയും പച്ചയും നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളാണ് നയൻതാര ധരിച്ചിരുന്നത്.
ഇരുവരെയും വിവാഹ ചടങ്ങുകളുടെ പൂർണ സംപ്രേഷണ അവകാശം പ്രമുഖ ഒ ടി ടി പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സിനായതുകൊണ്ട് അപൂർവം ചിത്രങ്ങളെ പുറത്തുവന്നിട്ടുള്ളൂ. മാധ്യമങ്ങൾക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നില്ല.
വിവാഹത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സിനിമാ പ്രേമികൾക്കിടയിൽ വിക്കി നയൻസ് എന്നറിയപ്പെടുന്ന താരങ്ങൾ ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഒന്നിക്കുന്നത്. ജീവിതത്തിന്റെ പുതിയ എട് എല്ലാവരുടെയും പ്രാർത്ഥനകൾ കൊണ്ട് തുടങ്ങുകയാണെന്ന് വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം ജസ്റ്റ് മാരീഡ് എന്നായിരുന്നു ചടങ്ങിന് ശേഷം നയൻതാര ഫേസ്ബുക്കിൽ കുറിച്ചത്.
ബോളിവുഡിൽ നിന്നും താരങ്ങൾ ചടങ്ങിൽ പങ്കെടുക്കാനെത്തി. തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങിലെ അതിഥികളായി. രജനികാന്ത്, കമല്‍ ഹാസന്, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്ത്തികേയന്,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങളും അതിഥികളായി. ബോളിവുഡ് താരം ഷാരൂഖ് ഖാനും വിവാഹ വേദിയില്‍ എത്തിയിരുന്നു.
വിവാഹത്തിനു മുന്നോടിയായി ഇന്നലെ സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കായുള്ള സൽക്കാരം നടത്തി. ആദ്യം തിരുപ്പതിയില്‍ വച്ച് വിവാഹം നടത്താനാണ് ആഗ്രഹിച്ചിരുന്നത് എന്ന് വിഘ്നേഷ് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം തിരുപ്പതിയില്‍ നിന്ന് വേദി മാറ്റേണ്ടിവറികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക