നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗം കൂടിയായ കണ്ണുകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.തിരക്കുപിടിച്ച ജീവിതവും തെറ്റായ ശീലങ്ങളും കണ്ണുകളുടെ സ്വാഭാവിക സൗന്ദര്യത്തെ ചോര്‍ത്തിക്കളയുന്നു. അവ കണ്ണിന് ചുറ്റിലുമുള്ള കറുപ്പായും കണ്പോളകളിലെ വീക്കമായും ചൊറിച്ചിലായുമൊക്കെ പ്രത്യക്ഷപ്പെടും.കണ്ണുകൾ നൽകുന്ന ചില സൂചനകളെ തള്ളിക്കളയരുത്.
കണ്ണിൽ മങ്ങൽ
കണ്ണിനും കാഴ്ചയ്ക്കും ഉണ്ടാവുന്ന മങ്ങൽ തിമിരത്തിന്റെ ലക്ഷണമാവാം.തിമിരം വാർധക്യത്തിൽ മാത്രം ബാധിക്കുന്ന അവ്സ്ഥയായി കാണേണ്ട.യുവാക്കളിലെ തിമിരം മോശം ആരോഗ്യസ്ഥിതിയെ സൂചിപ്പിക്കുന്നു.
മഞ്ഞപ്പാടുകൾ
കണ്ണിനുള്ളിൽ മഞ്ഞ നിറത്തിലെ പാടുകൾ പ്രത്യക്ഷപ്പെടുന്നത് ഡയബറ്റിക് റെറ്റിനോപ്പതിയുടെ ലക്ഷണമാകാം.പ്രമേഹ രോഗികളിലാണ് ഇത് കാണപ്പെടുക.കണ്ണുകളുടെ സ്വതന്ത്രചലനത്തെപ്പോലും ബാധിക്കുന്നു.
ചുവന്ന പാടുകൾ
രക്തധമനികളുടെ സങ്കേചത്തെ സൂചിപ്പിക്കുന്നു.രക്തസമ്മർദം കൂടുമ്പോൾ രക്തക്കുഴലുകൾ അമിതമായി ചുരുങ്ങുകയും കൂടിപ്പിണരുകയും ചെയ്യുന്നു.ഹൃദയസ്തംഭനമോ സ്ട്രോക്കോ വരാനുള്ള സാധ്യത പ്രകടമാക്കുന്നു.
ഉറക്കം തൂങ്ങിയ കണ്ണുകൾ
കണ്ണിലെ മസിലുകളുടെ ശക്തി ക്ഷയിക്കാം.ഇത്തരക്കാർക്ക് പക്ഷാഘാതവും അർബുദവും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.കണ്ണിന് ഇരുവശവും തൂങ്ങിക്കിടക്കുന്നത് രോഗപ്രതിരോധ ശേഷിയെ തകർക്കുന്ന ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആകാനും സാധ്യതയുണ്ട്.
കണ്ണുകളുടെ ആരോഗ്യത്തിന്
കാരറ്റ്- ബീറ്റകരോട്ടിന്റെ കലവറയായ കാരറ്റ് കണ്ണുകളുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റ് ആണ് ബീറ്റകരോട്ടിന്‍.
ബ്രോക്കോളിയും ബ്രസ്സല്‍സ് മുളപ്പിച്ചതും- കണ്ണുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ സി അത്യാവശ്യമാണ്. ബ്രോക്കോളി, കാസ്പിക്കം, ബ്രസ്സല്‍സ് മുളപ്പിച്ചത് എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമടങ്ങിയിട്ടുണ്ട്.
മത്സ്യം- മത്തി, കോര മുതലായ മീനുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്.
ചീരയും സ്വീറ്റ് പൊട്ടറ്റോയും- ഇവയില്‍ രണ്ടിലും ബീറ്റകരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ചീരയില്‍ വിറ്റാമിന്‍ സി, ലൂട്ടെയ്ന്‍ , സീക്സാന്തിന് എന്നിവയും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഉപ്പ്- ഉപ്പിന്റെ അളവ് കുറയ്ക്കുക. ഉപ്പ് ധാരാളം കഴിക്കുന്നത് ശരീരത്തില്‍ വെള്ളം കെട്ടാന്‍ ഇടയാക്കും. കണ്ണുകളില്‍ വീക്കമുണ്ടാകാന്‍ ഇത് കാരണമാകും.
ടിപ്സ്
രണ്ട് സ്പൂണുകള്‍ രാത്രി ഫ്രീസറില്‍ വയ്ക്കുക. രാവിലെ അവ എടുത്ത് അടിഭാഗം കണ്ണിന് മുകളില്‍ വരുന്ന വിധത്തില്‍ വയ്ക്കുക. സ്പൂണുകള്‍ തണുത്തിരിക്കുന്നതിനാല്‍ തുടര്‍ച്ചയായി വയ്ക്കേണ്ട കാര്യമില്ല. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും കണ്ണുകള്‍ക്ക് ഉന്മേഷം പകരുകയും ചെയ്യും.
കണ്ണുകളുടെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ എഗ്ഗ് മാസ്കിന് കഴിയും. മുട്ടയുടെ വെള്ള നന്നായി അടിച്ച് കണ്ണിന് ചുറ്റിലും പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകി കളയുക.
ഗ്രീൻ ടീ ബാഗ് തണുത്തവെള്ളത്തില്‍ മുക്കിവച്ചതിന് ശേഷം കണ്ണില്‍ വയ്ക്കുക. 15-20 മിനിറ്റ് നേരം വയ്ക്കാവുന്നതാണ്. തേയിലയില്‍ അടങ്ങിയിരിക്കുന്ന ടാനിന് വീക്കം കുറയ്ക്കുകയും കണ്ണിന്റെ തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
രാത്രിയില്‍ നെല്ലിക്ക വെള്ളത്തില്‍ കുതിര്‍ത്തുവച്ച് രാവിലെ ആ വെള്ളത്തില്‍ കണ്ണുകള്‍ കഴുകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക