രണ്ട് പൊലീസുകാർ അസമിൽ പ്രളയ രക്ഷാ പ്രവർത്തനത്തിനിടെ മരിച്ചു. സെൻട്രൽ അസമിലെ നാഗോൺ ജില്ലയിൽ ഒഴുക്കിൽ പെട്ടാണ് ഞായറാഴ്ച ഇവർ മരണപ്പെട്ടത്.
ഞായറാഴ്ച അർദ്ധരാത്രി കാംപൂർ പൊലീസ് സ്റ്റേഷനിലെ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു.
ഇതിനിടെയാണ് എസ് ഐ സമുജ്ജൽ കകോടിയും കോൺസ്റ്റബിൾ രാജീബ് ബൊർദൊലോയിയും ഒഴുക്കിൽ പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക