കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെ പുറത്ത് എന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാൽ കറിവേപ്പിലയുടെ
ഔഷധ ഗുണത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ് കറിവേപ്പില വലിച്ചെറിയുന്നത്. ആരോഗ്യകാര്യത്തിൽ
മാത്രമല്ല സൗന്ദര്യസംരക്ഷണത്തിലും കറിവേപ്പിലയ്ക്കുള്ള പങ്ക് ചെറുതല്ല.
മുടിവളർച്ചയ്ക്ക് സഹായകമായ ഏറെ പോഷകഗുണമുള്ള ഘടകങ്ങൾ കറിവേപ്പിലയിലടങ്ങിയിട്ടുണ്ട്. മുടി
കൊഴിച്ചിൽ, മുടിയുടെ അറ്റം പിളരൽ, ഉള്ളു കുറയൽ തുടങ്ങിയ സൗന്ദര്യപ്രശ്നങ്ങൾ പരിഹരിക്കാൻ
കറിവേപ്പില കഴിഞ്ഞേയുള്ളൂ എന്തും.
മുടിവളർച്ചയ്ക്കാവശ്യമായ ബീറ്റാ കരോട്ടിനാൽ സമ്പുഷ്ടമാണ് കറിവേപ്പില. ഇതിലടങ്ങിയിരിക്കുന്ന
ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഘടകങ്ങൾ മുടിവളർച്ചയെ ത്വരിതപ്പെടുത്തുകയും മുടിക്ക് ആരോഗ്യവും തിളക്കവും നൽകുകയും ചെയ്യുന്നു.
കറിവേപ്പില ഹെയർമാസ്ക്
എണ്ണ കാച്ചാൻ അസൗകര്യമുള്ളവർക്ക് കറിവേപ്പില ഹെയർമാസ്ക് ആയി ഉപയോഗിക്കാം. 15 മുതൽ 20
വരെ കറിവേപ്പില തണ്ടുകളെടുത്ത് അതിൽ നാലഞ്ചു സ്പൂൺ വെള്ളമൊഴിച്ച് മിക്സിയിൽ നന്നായി
അരച്ചെടുക്കാം.
കട്ടിയുള്ള പേസ്റ്റ് ആകുന്നതുവരെ അരയ്ക്കണം. ഈ മിശ്രിതം തലയോട്ടിൽ തേച്ചുപിടിപ്പിച്ച ശേഷം ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകിക്കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക