റിയാദ്: സൗദി അറേബ്യയിൽ കെട്ടിടത്തിന്റെ ബാൽക്കെണിയിൽനിന്ന് താഴെ വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.വർഷങ്ങളായി സൗദി വടക്കൻ അതിർത്തിയിലെ ഖുറയാത്ത് പട്ടണത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കൊല്ലം സ്വദേശി മോഹനൻ (60) . താമസിച്ചിരുന്ന കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നു വീണ് പരിക്കേറ്റായിരുന്നു മരണം.
മകളുടെ കല്യാണത്തിന് പോകാൻ കഴിയാതിരുന്ന മോഹനൻ കല്യാണശേഷം നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് അപകടം സംഭവിച്ചത്.
മോഹനന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുവേണ്ട നടപടികൾ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവർത്തകൻ സലീം കൊടുങ്ങല്ലൂരിനൊപ്പം ഖുറയാത്തിലെ ഐ.സി.എഫ് പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക