ഇസ്രായേൽ: ഒരേ ശരീര ഗന്ധമുള്ളയാളുകൾ പരസ്പരം സുഹൃത്തുക്കൾ ആകാൻ സാധ്യത കൂടുതലാണെന്ന് പഠനം. ഇസ്രായേലിലെ വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഇൻബാൽ റാവ്റെബിയാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.
“ചിലരെ കാണുമ്പോൾ വേഗത്തിൽ അടുപ്പം തോന്നും. വർഷങ്ങളായി അവർ അടുത്ത സുഹൃത്തുക്കളാണെന്ന് തോന്നാം. കാരണം, മുമ്പത്തെ ചില പഠനങ്ങളിൽ, നാം ആളുകളെ കണ്ടുമുട്ടുമ്പോൾ, അറിയാതെ പരസ്പരം ശരീര ഗന്ധം പിടിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഹസ്തധാനത്തിന് ശേഷം കൈകൾ മൂക്കിന് മുന്നിലേക്ക് ഉയർത്തുന്നത് പോലെയാണ് ഇത്” – ഇൻബാൽ റാവ്റെബി പറയുന്നു.
പഠനത്തിനായി, റാവ്റെബിയും സംഘവും ഒരേ ലിംഗത്തിൽപ്പെട്ട 20 ജോഡി സുഹൃത്തുക്കളെ തിരഞ്ഞെടുത്തു. പ്രണയിതാക്കളല്ലാത്ത, ആദ്യ കാഴ്ചയിൽ അടുത്ത സുഹൃത്തുക്കൾ. ശരീര ഗന്ധത്തിന്റെ രാസഘടകങ്ങൾ കണ്ടെത്താൻ കഴിയുന്ന ഒരു ഉപകരണം ഇവരെല്ലാം ധരിച്ചിരുന്നു. ഈ ഉപകരണമാണ് സുഹൃത്തുക്കൾക്ക് ഏകദേശം ഒരേ ഗന്ധമുണ്ടെന്ന് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക