ശക്തമായ മഴ തുടരുന്നതിനാൽ എല്ലാ സ്കൂളുകൾക്കും, അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും, അങ്കണവാടികൾക്കുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, ഈ അവധി കോളേജുകൾക്ക് ബാധകമായിരിക്കില്ല എന്നും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അറിയാം സെക്സിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ
ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക