കാലവർഷം ശക്തമാകുകയാണ്. മഴ കനക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായിരിക്കും നാളെ അവധി. അതേസമയം, നേരത്തെ തീരുമാനിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല.
കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം
ജില്ലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോഴും ശക്തമായ മഴയുണ്ട്. അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക