പൂരുരുട്ടാതി
ഗൃഹത്തിൽ വാസ്തുശാസ്ത്ര പ്രകാരം ചില മാറ്റങ്ങൾ വരുത്തും. കർമമണ്ഡലങ്ങളിൽ പുതിയ പദ്ധതികൾ വന്നു ചേരും. സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.
ഉത്തൃട്ടാതി
കുടുംബ ബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യം ആശ്വാസത്തിന് വഴിയൊരുക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം ലഭിക്കും. സാഹസപ്രവൃത്തികളിൽ നിന്നും പിന്മാറണം. വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും.
കല, സാഹിത്യം, സംഗീതം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ക്രമാനുഗതമായ പുരോഗതിയും അവസരങ്ങളും വന്നു ചേരുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.
രേവതി
ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും, സ്ഥാനമാറ്റവും കാണുന്നു. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം വന്നു ചേരും.
നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനും രേവതി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക