ടിവിഎസ് രാജ്യത്ത് പുതിയ മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. ടിവിഎസ് റോണിൻ എന്നു പേരുള്ള ബൈക്കാണ് കമ്പനി അവതരിപ്പിച്ചത്.
1.49 ലക്ഷം മുതൽ 1.71 ലക്ഷം രൂപ വരെ വിലയുള്ള മൂന്ന് വേരിയന്റുകളിൽ (ട്രിപ്പിൾ ടോൺ ഡ്യുവൽ ചാനൽ – ടിഡി, ഡ്യുവൽ ടോൺ സിംഗിൾ ചാനൽ – ഡിഎസ്, സിംഗിൾ ടോൺ സിംഗിൾ ചാനൽ – എസ്എസ്) ബൈക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്. ഗാലക്റ്റിക് ഗ്രേ, ഡോൺ ഓറഞ്ച്, ഡെൽറ്റ ബ്ലൂ, സ്റ്റാൻസെ ബ്ലാക്ക്, മാഗ്മ റെഡ്, ലൈറ്റിംഗ് ബ്ലാക്ക് എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക