അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനായി. കുടുംബ സുഹൃത്തും ഡോക്ടറുമായ ഗുർപ്രീത് കൗർ ആണ് വധു.
ചണ്ഡീഗഡില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.
നാല്‍പ്പത്തിയെട്ടുകാരനായ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ മുപ്പത്തിരണ്ടുകാരിയായ ഡോ. ഗുര്‍പ്രീത് കൗറിനെ സ്വന്തമാക്കുമ്പോള്‍ സാക്ഷിയായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അടക്കമുള്ള പ്രമുഖരും സാക്ഷിയാകാന്‍ എത്തിയിരുന്നു.
ചണ്ഡീഗഡിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. കുടുംബ സുഹൃത്തും പെഹ്വ സ്വദേശിനിയുമായ ഡോ ഗുർപ്രീത് കൗർ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭഗവന്ത് മാനായി പ്രചാരണത്തിന് മുന്‍പന്തിയിലുണ്ടായിരുന്നു.
ഗുർപ്രീതും ഭഗവന്ത് മാനും വളരെക്കാലമായി പരസ്പരം പരിചയമുള്ളവരാണ്. ഭഗവന്ത് മാന്റെ രണ്ടാം വിവാഹമാണിത്. ആറ് വർഷം മുന്‍പാണ് ആദ്യ വിവാഹബന്ധം വേർപെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക