തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കളഭാഭിഷേകം 10 മുതല്‍ 16 വരെ നടക്കും. കളഭാഭിഷേകം അഭിശ്രവണ മണ്ഡപത്തില്‍ ക്ഷേത്ര തന്ത്രി നെടുമ്പിള്ളി തരണനെല്ലൂര്‍ പ്രദീപ് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. 16ന് കര്‍ക്കടക ശ്രീബലിയും വലിയ കാണിക്കയും ഉണ്ടായിരിക്കും.
10 മുതല്‍ 16 വരെ പുലര്‍ച്ചെയുള്ള നിര്‍മ്മാല്യദര്‍ശനം കഴിഞ്ഞ് രാവിലെ 6.30 മുതല്‍ 7 വരെയും ശേഷം 8 മുതല്‍ 9 വരെ കളഭാഭിഷേക ദര്‍ശനവും ഉച്ചപൂജ കഴിഞ്ഞ് 9.45 മുതല്‍ 12 വരെയും ഭക്തജനങ്ങള്‍ക്ക് ദര്‍ശനവും അനുവദിക്കുന്നതാണ്. വൈകുന്നേരത്തെ ദര്‍ശനസമയത്തില്‍ മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക