മേടക്കൂറ്
വിൽപനോദ്ദേശത്തോടു കൂടി ഭൂമി വാങ്ങും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകും. ഏറെക്കുറെ പൂർത്തിയായ ഗൃഹത്തിൽ താമസം തുടങ്ങും. വിദൂര പഠനത്തിന് പ്രവേശനം ലഭിക്കും. ബന്ധുസഹായമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സാമാധാനവും ഉണ്ടാകും. ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടെ വാഹനം വാങ്ങാനിടവരും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. വരവും ചെലവും തുല്യമായിരിക്കും.
ഇടവക്കൂറ്
തൊഴിൽമേഖലകളിൽ സമ്മർദം വര്‍ധിക്കും. അസുഖങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. ഔചിത്യമുള്ള സന്താനങ്ങളുടെ സമീപനം ആശ്വാസത്തിന് വഴിയൊരുക്കും. വാക്ക് തർക്കങ്ങളിൽ നിന്നു പിന്മാറുകയാണ് നല്ലത്. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി വയ്ക്കും. ഓർമശക്തി കുറയും. പല പ്രകാരത്തിലും ദേഹാസ്വാസ്ഥ്യങ്ങൾ വർധിക്കും. അപേക്ഷിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. നേതൃസ്ഥാനം ലഭിക്കും.
മിഥുനക്കൂറ്
ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തിൽ വന്നു ചേരും. അബദ്ധചിന്തകൾ ഉപേക്ഷിച്ച് മാതാപിതാക്കളെ അനുസരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. അവഗണിക്കപ്പെട്ട ഔദ്യോഗിക പദ്ധതികൾക്ക് അനുകൂലമായ അനുമതി ലഭിക്കും. ഉദരരോഗ പീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. നാഡീരോഗങ്ങൾ വർധിക്കും. സാഹസിക പ്രവൃത്തികളിൽ നിന്നു വിട്ടു നിൽക്കണം.
കർക്കടകക്കൂറ്
മക്കളുടെ ആവശ്യങ്ങൾ നടത്താനായി അവധിയെടുക്കേണ്ട വന്നേക്കാം. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും. വാഹന ഉപയോഗത്തിൽ നിയന്ത്രണം വേണം. ഔദ്യോഗിക പരിശീലനത്തിന് അന്യദേശയാത്ര വേണ്ടിവരും. പാരമ്പര്യ പ്രവൃത്തികളുെട പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കും. മുതിർന്നവരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ അനിഷ്ടഫലങ്ങൾ ഒഴിവാകും. ലാഭേച്ഛ ഇല്ലാതെ മറ്റുള്ളവർക്ക് സഹായം നൽകും.
ചിങ്ങക്കൂറ്
വിദേശത്ത് ജോലി ചെയ്യുന്നവരുടെ അവധി അപേക്ഷകൾക്ക് തടസ്സം നേരിടും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വ്യാപാര വ്യവസായ സ്ഥാപനത്തില്‍ കാലോചിതമായ മാറ്റങ്ങൾ വരുത്തും. പൂർവിക സ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. ഉദ്യോഗമാറ്റമുണ്ടാകും. സാമ്പത്തികരംഗം മെച്ചപ്പെടും. ആത്മീയ പ്രഭാഷണങ്ങൾ മനസ്സമാധാനത്തിന് വഴിയൊരുക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുഃശീലങ്ങൾ ഉപേക്ഷിക്കും.
കന്നിക്കൂറ്
തൊഴിൽമേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്ര വേണ്ടിവരും. കലാകായിക മത്സരങ്ങൾക്ക് പരിശീലനം തുടങ്ങും. ബന്ധുക്കളോടൊപ്പം മംഗളകർമങ്ങളിൽ പങ്കെടുക്കും. ചികിത്സ ഫലിക്കും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ ആലോചിച്ച് ആധി വർധിക്കും. ശ്രദ്ധക്കുറവിനാൽ സാമ്പത്തിക വിഭാഗത്തിൽ നിന്നു പിന്മാറും. ഏറെനാളായി ആഗ്രഹിച്ചിരുന്ന വിശേഷദേവാലയ ദർശനത്തിന് അവസരം കിട്ടും. നേർന്നു കിടക്കുന്ന വഴിപാടുകൾ നടത്തും.
തുലാക്കൂറ്
അനവസരങ്ങളിലുള്ള വാക്കുകൾ അബദ്ധങ്ങൾക്ക് വഴിയൊരുക്കും. രോഗപീഡകൾ അലട്ടും. നയപരമായ സമീപനം തൊഴിൽമേഖലയിൽ നേട്ടം തരും. സഹായമനഃസ്ഥിതി നല്ലതാണെങ്കിലും വഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം.
ദമ്പതികൾക്ക് വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കേണ്ടതായി വരും. സഹോദരങ്ങളോടൊപ്പം ആഘോഷങ്ങൾ മംഗളകരമാക്കും. വാത– നാഡീരോഗ പീഡകൾ വർധിക്കും. മാതാപിതാക്കളോടൊപ്പം അന്യദേശത്ത് വിശേഷാവസരങ്ങളിൽ പങ്കുചേരും.
വൃശ്ചികക്കൂറ്
മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ പണക്കാരായി ജീവിക്കാൻ സാധിക്കുന്നതിൽ അഭിമാനം തോന്നും. മംഗളകർമങ്ങളിൽ പങ്കെടുക്കും. ആദർശങ്ങൾക്ക് വിരുദ്ധമായതിനാൽ പൊതുപ്രവർത്തനങ്ങളിൽ നിന്നു പിന്മാറും.
ചെറിയ തോതില്‍ പണം മുടക്കി ദീർഘകാലപദ്ധതികൾക്ക് തുടക്കം കുറിക്കും. മാനസാന്തരം വന്ന ബന്ധുവിന്റെ സമീപനത്തിൽ ആശ്വാസം തോന്നും. നിലവിലുള്ളതിനേക്കാൾ വിസ്തൃതിയുള്ള ഗൃഹത്തിനായി അന്വേഷണമാരംഭിക്കും. വ്യാപാരത്തിൽ വളർച്ച അനുഭവപ്പെടും.
ധനുക്കൂറ്
സേവന സാമർഥ്യത്താൽ സൽകീർത്തിയുണ്ടാകും. ചർച്ചകൾ, സന്ധിസംഭാഷണം തുടങ്ങിയവയിൽ വിജയം കൈവരിക്കും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. അപവാദ ആരോപണങ്ങളെ അതിജീവിക്കും.
സങ്കൽപത്തിനനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നതിനാൽ മനസ്സമാധാനമുണ്ടാകും. ദാമ്പത്യസൗഖ്യമുണ്ടാകും. വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. പുത്രപൗത്രാദികളോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേരും.
മകരക്കൂറ്
വിപരീത സാഹചര്യങ്ങളെ നിഷ്പ്രയാസം അതിജീവിക്കും. തൊഴിൽമേഖലയിൽ നിന്നു സാമ്പത്തിക നേട്ടമുണ്ടാകും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. സൽകർമങ്ങൾക്ക് സർവാത്മനാ സഹകരിക്കും.
വാഹനം മാറ്റി വാങ്ങാൻ ധാരണയാകും. സഹപാഠികളെ കാണാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. ഓർമശക്തിക്കുറവിനാൽ സാമ്പത്തിക വിഭാഗത്തിൽ നിന്നു സ്വയം പിന്മാറും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും.
കുംഭക്കൂറ്
സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപിക്കരുത്. വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസമുണ്ടാകും. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. ബന്ധുവിനെപ്പറ്റിയുള്ള മുൻധാരണ തിരുത്തേണ്ടതായ സാഹചര്യം ഉണ്ടാകും.
ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തീകരിക്കാൻ കൂടുതല്‍ പണച്ചെലവ് അനുഭവപ്പെടും. പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഗുരുനാഥന്റെ ഉപദേശം തേടും.
മീനക്കൂറ്
ജാമ്യം നിൽക്കരുത്. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ഔദ്യോഗികമായി അർഹമായ പദവി ലഭിക്കും. വിൽപനോദ്ദേശത്തോടു കൂടി ഭൂമി വാങ്ങും. അറിവുള്ളതിനേക്കാൾ കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കാൻ സാധിക്കും.
ബാഹ്യപ്രേരണകളെ അതിജീവിക്കാനുള്ള ആത്മവിശ്വാസമുണ്ടാകും. സുഹൃത്തിന്റെ നിർദേശത്താൽ ഹ്രസ്വകാലപദ്ധതിയിൽ പണം നിക്ഷേപിക്കും. ധർമപ്രവൃത്തികൾക്കായി പണം ചെലവാക്കും. വിശേഷ ദേവാലയ ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക