കേരളത്തിന് സ്വന്തമായി ഓൺലൈൻ ടാക്സി സർവീസ് തുടങ്ങുന്നു. ചിങ്ങം ഒന്ന് മുതലായിരിക്കും സർവീസ് ആരംഭിക്കുക. കേരള സവാരി എന്നാണ് സർവീസിന് പേര് നൽകിയിരിക്കുന്നത്. ഓലെ, യൂബർ ടാക്സി എന്നിവയ്ക്ക് ബദലായാണ് പുതിയ ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് എത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്പെക്ട്രം ലേലം ആരംഭിച്ചു
യാതൊരു തർക്കങ്ങൾക്കും വഴി വയ്ക്കാതെ സുരക്ഷിത യാത്ര പ്രധാനം ചെയ്യുക എന്നതാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. ഓണസമ്മാനമായി കേരള സവാരിയും എത്തുകയാണ്. പുതിയ സവാരി സംരംഭത്തിനായി 500 ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കുന്നു.
പ്രണയ നായകനെന്ന വിളി മടുത്തു;ഇനി പ്രണയ ചിത്രങ്ങൾ ചെയ്യുന്നില്ലെന്ന് ദുൽഖർ സൽമാൻ
അതേസമയം, പോലീസ്, ഐടി വകുപ്പുകളുടെ സഹകരണത്തോടു കൂടിയായിരിക്കും പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരത്ത് നടപ്പിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക