ഈ നവരാത്രിക്ക് കുറച്ചുകൂടെ മധുരവും സന്തോഷവും കൂടും. കരണമെന്തെന്നോ, മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ എസ്യുവിയുമായി എത്തുകയാണ്. മിഡ്-സൈസ് എസ്യുവിയായ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര 2022 വൈകാതെ തന്നെ ഉപഭോക്താക്കൾക്കരികിലെത്തും.
പ്രാരംഭ തുകയായ 11,000 രൂപയിൽ ഇപ്പോൾ തന്നെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ, സീറ്റ+, ആൽഫ പ്ലസ് എന്നിങ്ങനെ ആറ് വകഭേദങ്ങളിലായി മാരുതി ഗ്രാൻഡ് വിറ്റാര മോഡൽ ലൈനപ്പ് എത്തും. മാത്രമല്ല, ഒൻപത് എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ വാങ്ങുന്നവർക്ക് ലഭ്യമാകുകയും ചെയ്യുന്നുണ്ട്.
ഭാരം കുറയ്ക്കണമെന്ന് മോദി ;ബാഹുബലി സ്റ്റൈലിൽ വർക്ക് ഔട്ട് ചെയ്ത് തേജസ്വി
സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിവ 103 ബിഎച്ച്പി, 1.5 എൽ പെട്രോൾ മൈൽഡ് ഹൈബ്രിഡ് പവർട്രെയിൻ എന്നിവയിൽ ലഭ്യമാകുമ്പോൾ, Zeta+, Alpha+ എന്നിവയ്ക്ക് 114bhp, 1.5L പെട്രോൾ ശക്തമായ ഹൈബ്രിഡ് സജ്ജീകരണം ലഭ്യമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക