നടിയെ ആക്രമിച്ച കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യവുമായി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ മുൻ ഭാര്യയ്ക്കും അതിജീവിതയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ദിലീപ് അപേക്ഷ ഫയൽ ചെയ്തത്.
ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് സിക്രീനിൽ കണ്ടതിൽ ഒത്തിരി സന്തോഷം; രാധിക
തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് നിർദേശം നൽകണമെന്നും വിചാരണക്കോടതിയുടെ പരിഗണനയിലിരുക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.
കെഎസ്ആർടിസിയുടെ ‘ഗ്രാമവണ്ടി’ പദ്ധതി ആരംഭിച്ചു
മുൻ ഭാര്യയ്ക്കും അതിജീവിതയ്ക്കും സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥയാണവരെന്നും ദിലീപ് നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക