4ജിയിലേക്ക് മാറുന്നതിനുള്ള പൂർണ സജ്ജീകരണത്തിലാണ് ബിഎസ്എൻഎൽ. സിം മാറുന്നതിനായി ഉപഭോക്താക്കൾക്ക് സന്ദേശവും ലഭ്യമായി തുടങ്ങി. ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്കിലേക്ക് അപ്ഗ്രേഡ് ചെയ്യുകയാണെന്നാണ് ഉപഭോക്താക്കൾക്ക് ലഭിച്ച സന്ദേശം. തൊട്ടടുത്തുള്ള ബിഎസ്എന്‍എല്‍ സേവന കേന്ദ്രത്തില്‍ നിന്ന് സിം കാര്‍ഡ് അപ്ഗ്രേഡ് ചെയ്യാവുന്നതാണ് എന്നും അറിയിച്ചിട്ടുണ്ട്.
വീട്ടിൽ ഇരുന്ന് മിഠായി രുചിക്കുന്ന ജോലി; ശമ്പളം 61 ലക്ഷം രൂപ
പഴയ 3ജി സിം കാര്‍ഡുകളെല്ലാം 4ജിയിലേക്ക് മാറ്റേണ്ടതുണ്ട്. ഇക്കാര്യം കമ്പനി ഉപഭോക്താക്കളെ അറിയിച്ചു. ഉപഭോക്താക്കൾക്കായി വിവിധ കേന്ദ്രങ്ങളിൽ ബിഎസ്എന്‍എല്‍ ഇതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ആധാര്‍ കാര്‍ഡ്, ബിഎസ്എന്‍എല്‍ സിം തുടങ്ങിയവയും കൊണ്ടുവേണം സിം അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടി ചെല്ലുവാൻ.
ജല നഷ്ടം കുറയ്ക്കാനും സൈബര്‍ ആക്രമണങ്ങള്‍ തടയാനും ഡിഇഡബ്ല്യുഎ
തദ്ദേശീയമായി നിര്‍മിച്ച 4ജി നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യകളായിരിക്കും ബിഎസ്എന്‍എല്‍ 4ജിയ്ക്കായി ഉപയോഗപ്പെടുത്തുക. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതായ പ്രഖ്യാപനത്തിനൊപ്പം ബിഎസ്എന്‍എല്‍ 4ജിയ്ക്കും ആരംഭം കുറിച്ചേക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക