കർഷക ദിനം വരാനിരിക്കെ പുതിയ നടപടിയുമായി കൃഷി വകുപ്പ്. കർഷക ദിനത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ കോട്ടും തൊപ്പിയും അണിയിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കൃഷി വകുപ്പിന്റെ കൃഷി ദർശൻ പരിപാടിയുടെ ഉദ്ഘാടനവും കർഷക അവാർഡ് വിതരണവും ഓഗസ്റ്റ് 17 നാണ് നടക്കുന്നത്.
പത്ത് ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് യാസിന് മാലിക്
പരിപാടിയിൽ പങ്കെടുക്കുന്ന മുന്നൂറോളം വരുന്ന അതിഥികൾക്കു വെയ്സ്റ്റ് കോട്ടും തൊപ്പിയും വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കാൻ കൃഷി സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്. വിഐപികൾ, ഉദ്യോഗസ്ഥർ, ഓഫീസർമാർ, മറ്റ് അതിഥികൾ തുടങ്ങി ചടങ്ങിൽ പങ്കെടുക്കുന്നവരെ കോട്ടും തൊപ്പിയും അണിയിക്കുവാനാണ് തീരുമാനം.
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റിനായി 220 കോടി അനുവദിച്ചു
ഇതിനായി 300 കോട്ടും 1500 തൊപ്പിയുമാണു വാങ്ങുന്നത്. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ലോഗോ ഇവയിൽ പ്രിന്റ് ചെയ്യും. പരിപാടിയ്ക്കായി എത്ര രൂപ ചിലവാകുമെന്ന് പക്ഷെ കണക്കാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക