ജീവിതത്തിൽ പോസിറ്റീവ് എനർജി നിറഞ്ഞാൽ തന്നെ ഭാഗ്യവും ധനവും ജീവിതത്തിലേക്ക് ആകർഷിക്കപ്പെടും. ഇപ്രകാരം ജീവിതത്തിൽ പോസിറ്റീവ് എനർജി നിറച്ച് സമ്പന്നമാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശീലമാക്കൂ.
എന്നും രാവിലെ കുറഞ്ഞത് 5 മണിക്കെങ്കിലും എഴുന്നേല്ക്കുക. ഉണര്‍ന്നതിനുശേഷം, കട്ടിലില്‍ ചമ്രം പടിഞ്ഞ് ഇരുന്ന് നിങ്ങള്‍ ആരാധിക്കുന്ന ദൈവത്തിന്റെ നാമം ചൊല്ലി നിങ്ങളുടെ കണ്ണുകള്‍ അടച്ച് അഞ്ചു മിനിറ്റ് ധ്യാനിക്കുക. ദൈവങ്ങളെ പ്രസാദിപ്പിക്കാനും നന്ദി പറയാനും നിങ്ങള്‍ക്ക് ചില മന്ത്രങ്ങള്‍ ഉരുവിടാം. ‘ഓം നമശിവായ’ പോലെ ലളിതമായ മന്ത്രങ്ങള്‍ മതിയാകും.
നിങ്ങളുടെ രണ്ട് കൈപ്പത്തികളും പരസ്പരം അടുപ്പിച്ചുവയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ രണ്ട് കൈകളിലെയും രണ്ട് വരകള്‍ ചേര്‍ന്ന് ചന്ദ്രന്റെ ആകൃതി ഉണ്ടാക്കുന്നത് നിങ്ങള്‍ കാണും. ഇനി നിങ്ങളുടെ കൈകള്‍ മുകളില്‍ നിന്ന് താഴേക്കായി 3 മേഖലയായി തിരിച്ച് ഒരോ ഭാഗവും നോക്കി ഓരോ മന്ത്രം ചൊല്ലുക.
ഭാഗം 1 : കൈവിരലുകള്‍ ചേരുന്ന ആദ്യഭാഗം കാണുമ്പോള്‍ ഈ മന്ത്രം ചൊല്ലുക. ‘കരാഗ്രേ വാസ്തേ ലക്ഷ്മി’
ഭാഗം 2 : ഈ പ്രദേശം കൈയ്യുടെ മധ്യഭാഗത്താണ്. എല്ലാ മനുഷ്യരുടെയും കൈയ്യുടെ ഈ ഭാഗത്ത് സരസ്വതി ദേവി കുടികൊള്ളുന്നുവെന്ന് പറയപ്പെടുന്നു. ഇവിടെ നോക്കി സരസ്വതി ദേവിയുടെ ചിത്രം സങ്കല്‍പ്പിച്ച് ഈ മന്ത്രം ചൊല്ലുക. ‘കര്മധ്യേ സരസ്വതി’
ഭാഗം 3: ഈ പ്രദേശം നിങ്ങളുടെ കൈകളുടെ താഴത്തെ ഭാഗത്താണ്. എല്ലാ മനുഷ്യരിലും ഈ ഭാഗത്ത് മഹാവിഷ്ണു കുടികൊള്ളുന്നുവെന്ന് പറയപ്പെടുന്നു. ആ ഭാഗം നോക്കി അവിടെ വിഷ്ണുവിന്റെ രൂപമോ കൃഷ്ണന്റെ ചിത്രമോ സങ്കല്‍പ്പിച്ച് ഈ മന്ത്രം ചൊല്ലുക. ‘കര്മൂലേ തു ഗോവിന്ദം’ ‘പ്രഭാതേ കര് ദര്‍ശനം’
കട്ടിലില്‍ ഇരുന്നുകൊണ്ടുതന്നെ നിങ്ങളുടെ കൈകൊണ്ട് നിലത്ത് തൊട്ട് നിങ്ങളുടെ നെറ്റിയില്‍ തൊട്ട് വണങ്ങുക. ഭൂമീദേവിയില്‍ നിന്ന് അനുഗ്രഹം വാങ്ങുക. ഇത് ചെയ്തതിന് ശേഷം മാത്രമേ നിങ്ങളുടെ കാലുകള്‍ രാവിലെ ആദ്യം നിലത്ത് വയ്ക്കാവൂ.
ദിവസവും രാവിലെ ഈ കാര്യങ്ങള്‍ പരിശീലിക്കുക. പണം, ഭാഗ്യം, വിജയം, അവസരങ്ങള്‍ എന്നിവ നിങ്ങളെ ആകര്‍ഷിച്ചെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക