വൻതാര നിര അണിനിരക്കുന്ന ‘പൊന്നിയിൻ സെല്വൻ’ നിലെ ആദിത്യ കരികാലനെ പുകഴ്ത്തിയുള്ള ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തിറങ്ങിയത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
വിക്രം ആണ് ഗാനരംഗത്ത് ഉള്ളത്. ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെയാണ് വിക്രം പൊന്നിയിൻ സെല്‍വനിൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ പുകഴ്ത്തി കൊണ്ടുള്ളതാണ് ലിറിക് വീഡിയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക