സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇനി ഉത്തരം. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാൻ ചിത്രം ഒരുക്കിയിരിക്കുന്നത്.
നിരവധി പൊലീസ് വേഷങ്ങളില്‍ കൈയടി നേടിയ കലാഭവന്‍ ഷാജോണിന്റെ മറ്റൊരു പൊലീസ് വേഷമാണ് ഇനി ഉത്തരത്തിലേത് . വേറിട്ട ഗെറ്റപ്പിലാണ് ഷാജോണ്‍ കഥാപാത്രമായി എത്തുന്നത്. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തുനാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക