ബേസിൽ ജോസഫ് കേന്ദ്രകഥാപാത്രമായ പാൽതു ജാൻവർ എന്ന ചിത്രത്തിലെ അമ്പിളി രാവും എന്നാരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ സോംഗ്ആണ് പുറത്തിറങ്ങിയത്. ചിത്രം ഓണം റിലീസായി തിയേറ്ററിലെത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ നിർമിച്ച് നവാഗതനായ സംഗീത് പി. രാജൻ സംവിധാനംചെയ്യുന്നചിത്രത്തിൽ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ എന്നിവരാണ് മറ്റുകഥാപാത്രങ്ങളായെത്തുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്. ഛായാഗ്രഹണം രണദിവെയാണ് .
അമ്പിളി രാവും എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം ജസ്റ്റിന് വര്‍ഗീസ്. പാടിയിരിക്കുന്നത് അരുണ്‍ അശോക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക