അഞ്ച് വര്‍ഷത്തിന് ശേഷം സംവിധായകന് രാജസേനന് മലയാള സിനിമയിലേക്ക് ‘ഞാനും പിന്നൊരു ഞാനും’ ചിത്രവുമായി തിരിച്ചെത്തുകയാണ്.
സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നു. ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും രാജസേനനാണ്. ഇന്ദ്രന്‍സും രാജസേനനുമാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഇത്. സർക്കിൾ ഇൻസ്പെക്ടര്‍ പരമേശ്വരനായാണ് ഇന്ദ്രൻസ് എത്തുന്നത്. തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീർ കരമനയും അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം എം ജയചന്ദ്രൻ ആണ്. രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനരചന ഹരിനാരായണൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക