പോർഷെ ആഗോള വിപണിയിൽ ഏറ്റവും പുതിയ തലമുറ 911 GT3 RS അവതരിപ്പിച്ചു, പോർഷെ 911 GT3 RSന്റെ എഞ്ചിൻ 525 എച്ച്പി പരമാവധി കരുത്തും 465 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ഇത് 7-സ്പീഡ് പോർഷെ ഡോപ്പൽകുപ്പ്പ്ലംഗ് (PDK) ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ഓഫറിൽ മാനുവൽ ഗിയർബോക്സ് ഇല്ല.
അതിനാൽ ഇതിനോട് താൽപ്പര്യം ഉള്ളവര്‍ അൽപ്പം നിരാശരായേക്കാം. പ്രതികരണ സമയവും ഷിഫ്റ്റ് സമയവും വരുമ്പോൾ പിിഡികെ വേഗതയേറിയതാകും. മാത്രമല്ല, 911 GT3 യുമായി താരതമ്യപ്പെടുത്തുമ്പോൾ പോർഷെ ഗിയർ അനുപാതം കുറച്ചു.
മറ്റ് എയറോഡൈനാമിക് നവീകരണങ്ങൾക്കൊപ്പം പിൻഭാഗവും 200 കിലോമീറ്റർ വേഗതയിൽ മൊത്തം 409 കിലോഗ്രാം ഡൗൺഫോഴ്സ് നൽകുന്നു. 911 GT3 RS-ന് 3.2 സെക്കൻഡിനുള്ളിൽ 100 കിമി വേഗത ആര്‍ജ്ജിക്കാൻ കഴിയുമെന്നും ഉയർന്ന വേഗത 296 കിലോമീറ്ററാണെന്നും പോർഷെ പറയുന്നു.
911 GT3 RS-ന് 3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനായാൽ അതിശയിക്കാനില്ല. ത്വരിതപ്പെടുത്തൽ സമയത്തിന്റെ കാര്യത്തിൽ പേരുകേട്ടതാണ് പോർഷെ. നോർമൽ, സ്പോർട്ട്, ട്രാക്ക് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ ഓഫറിൽ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക