യുപി: ജില്ലാ മജിസ്ട്രേറ്റിന്റെ കണ്ണട കുരങ്ങൻമാർ തട്ടിയെടുക്കുന്നതിന്റെയും കണ്ണട തിരികെ ലഭിക്കാൻ പോലീസും നാട്ടുകാരും നടത്തുന്ന ശ്രമങ്ങളുടെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. യുപിയിലെ മഥുരയിലാണ് സംഭവം. ജൻമാഷ്ടമി ദിനത്തിൽ ബാങ്കെ ബിഹാരി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവം അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി. മഥുര ഡിഎം നവനീത് സിംഗ് ചാഹൽ, എസ്എസ്പി വൃന്ദാവൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഈ സമയം ഒരു കൂട്ടം കുരങ്ങൻമാർ വന്ന് മജിസ്ട്രേറ്റിന്റെ കണ്ണടയെടുത്ത് ഓടിപ്പോയി. ഇതോടെ പൊലീസും നാട്ടുകാരും കണ്ണട വീണ്ടെടുക്കാൻ കുരങ്ങൻമാരെ പിന്തുടർന്ന് ഓടി. ഒരു കൂട്ടം കുരങ്ങൻമാർ പടികൾ കയറി കെട്ടിടത്തിന്റെ മുകളിൽ ഇരുന്ന് ഏറെ നേരം താഴെ നിന്നിരുന്ന പോലീസുകാരെയും നാട്ടുകാരെയും കുടുക്കുകയായിരുന്നു. ഒടുവിൽ, കുരങ്ങൻമാർ പൊലീസിന്റെ അഭ്യർത്ഥന മാനിച്ച് മജിസ്ട്രേറ്റിന്റെ കണ്ണട തിരികെ നൽകി. ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം ഈ രംഗം കണ്ടുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക