ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ് താൽകാലികമായി നിർത്തിവച്ച് ടൊയോട്ട. ഉപഭോക്താക്കൾ ഇന്നോവ ബുക്ക് ചെയ്ത് മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്നും നിലവിലുള്ള ബുക്കിങ്ങുകൾക്ക് വാഹനം നൽകിയതിന് ശേഷം മാത്രമേ പുതിയവ സ്വീകരിക്കു എന്നുമാണ് ടൊയോട്ടയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍.
വാഹന വിപണിയെ ആകെ പിടിച്ചു കുലുക്കിയ സെമ്മികണ്ടക്റ്റർ ക്ഷാമമാണ് ടൊയോട്ടയേയും പ്രതിസന്ധിയിലാക്കിയത് എന്നാണ് കരുതുന്നത്. ഈ വർഷം അവസാനം ഇന്നോവ ക്രിസ്റ്റയുടെ പരിഷ്കരിച്ച മോഡൽ ഇന്നോവ ഹൈക്രോസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈബ്രിഡ് എൻജുമായി എത്തുന്ന ഹൈക്രോസ്, ക്രിസറ്റയോടൊപ്പം തന്നെ വിൽക്കും. ടൊയോട്ടയുടെ ടിഎൻജിഎ–സി പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ഇന്നോവ ഹൈക്രോസിന് പെട്രോൾ ഹൈബ്രിഡ് എൻജിൻ മാത്രമാണുണ്ടാകുക.
2.4 ലീറ്റർ ഡീസൽ എൻജിനാണ് ഇന്നോവ ക്രിസ്റ്റ ഡീസലിന് കരുത്തേകുന്നത്. 150 ബിഎച്ച്പി കരുത്തുണ്ട് ഈ എൻജിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക