കണ്ണൂർ; ജില്ലാ ആശുപത്രിയുടെ മാനസികാരോഗ്യ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സൈക്യാട്രിസ്റ്റ് തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം ബി ബി എസ് ആണ് മെഡിക്കൽ ഓഫീസറുടെ യോഗ്യത. സൈക്യാട്രിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. സൈക്യാട്രിസ്റ്റിന് എം ഡി/ഡി എൻ ബി/ഡി പി എം യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ ആഗസ്റ്റ് 30ന് രാവിലെ 10.30ന് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ: 0497 2734343. ഇ മെയിൽ: [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക