ഓണത്തെ വരവേല്‍ക്കാന്‍ കാര്‍ഷിക വ്യാവസായിക പ്രദര്‍ശന വിപണന മേളയുമായി ആന്തൂര്‍ നഗരസഭ. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ ധര്‍മ്മശാലയിലാണ് ‘ആന്തൂര്‍ ഓണം ഫെസ്റ്റ് 2022’ നടക്കുക.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ കാര്‍ഷിക, വ്യാവസായിക മേഖലക്ക് കൈത്താങ്ങാവുകയാണ് മേളയുടെ ലക്ഷ്യം. കുടുംബശ്രീ യൂണിറ്റുകള്‍, പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍, വ്യവസായ വകുപ്പിന് കീഴിലുള്ള ചെറുകിട വ്യവസായ യൂണിറ്റുകള്‍, സര്‍ക്കാര്‍ റിബേറ്റോടെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പടെ 30 സ്റ്റാളുകളാണ് ഉണ്ടാവുക.
ഫുഡ് കോര്‍ട്ടും സജ്ജമാക്കും. എല്ലാ ദിവസവും ഉച്ചക്ക് ശേഷം ഐ സി ഡി എസ്, കുടുംബശ്രീ, ഫോക്ലോര് അക്കാദമി, പ്രൊഫഷണല്‍ കലാകാരന്മാര്, നഗരസഭ-അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍, സെമിനാറുകള്‍, വിവിധ മത്സരങ്ങള്‍ എന്നിവ നടക്കും.
രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് വരെയാണ് മേള. പ്രവേശനം സൗജന്യമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക