ആരോഗ്യ കാര്യത്തിൽ പഴം പോലെ തന്നെ പ്രധാനമാണ് തൊലിയും. പഴത്തൊലി കഴിക്കുന്നത് കൊളസ്ട്രോൾ അളവ് കുറക്കാനും ഹൃദ്രോഗം, മസ്തിഷ്ക ആഘാതം തുടങ്ങിയവയെ പ്രതിരോധിക്കാനും സഹായിക്കും.
പഴത്തെക്കാൾ ഫൈബർ കൂടുതൽ അടങ്ങിയത് തൊലിയിൽ ആണ്.
പല്ലിന്റെ ഉൾവശം ഉൾപെടെ പഴത്തൊലികൊണ്ടു ഉരസിയാൽ നിറം കൂടും. തൊലിയിലെ പൊട്ടാസ്യം, മാങ്ഗനീസ്, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യം ആണ് പല്ലിന്റെ നിറം കൂട്ടാൻ സഹായിക്കുന്നത്.
ചർമ സംരക്ഷണത്തിനും പഴത്തൊലി ഫലപ്രദമാണ്. വരയും പാടും വീഴുന്നിടത്തു പഴത്തൊലിയുടെ ഉൾവശംകൊണ്ടു ഉരസാം.
വിറ്റാമിൻ എ, ബി, സി, ഇ, പൊട്ടാസ്യം, സിങ്ക്, അയേൺ, മാംഗനീസ് തുടങ്ങിയവയാൽ സമൃദ്ധമായ പഴത്തൊലി കാലപ്പഴക്കം ചെന്ന മുഖക്കുരുക്കൾ പോലും ഇല്ലാതാക്കും. പരുക്കൻ ചർമത്തെ ഇല്ലാതാക്കി മൃദുവാർന്ന ചർമം സ്വന്തമാക്കാനും മികച്ച ഒന്നാണ് പഴത്തൊലി.
വീര്യം കുറഞ്ഞ ക്ലെൻസറുകൾ ഏതെങ്കിലും ഉപയോഗിച്ച് മുഖത്തെ എണ്ണമയവും ചെളിയും നീക്കം ചെയ്യുക.
ഒരു പഴമെടുത്ത് അതിന്റെ തൊലി ചെറിയ കഷണങ്ങളാക്കി ഉൾവശം മുഖചർമത്തിലേക്കു റബ് ചെയ്യുക. പതിനഞ്ചു മിനിറ്റോളം ഇപ്രകാരം ചെയ്യാം.
പഴത്തൊലിയുടെ ഉൾവശം കറുപ്പ് നിറത്തിലേക്കു മാറുംവരെ ഇങ്ങനെ ചെയ്യുക. ശേഷം മറ്റൊരു പഴത്തൊലി ഉപയോഗിച്ച് വീണ്ടും ഇപ്രകാരം ആവർത്തിക്കുക.
മുഖക്കുരു ഉണ്ടെങ്കിൽ കഠിനമായി സ്ക്രബ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.
എക്സീമ, സോറിയാസിസ് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന എസ്റ്ററിഫൈഡ് ഫാറ്റി ആസിഡുകളുടെ കലവറ കൂടിയാണ് പഴത്തൊലി.
ചര്‍മ്മത്തിലെ അരിമ്പാറ നീക്കം ചെയ്യാന്‍ രാത്രി കിടക്കുന്നതിനു മുമ്പ് അരിമ്പാറ ബാധിച്ചയിടത്ത് പഴത്തൊലി ഉപയോഗിച്ച് മസാജ് ചെയ്യാവുന്നതാണ്.
വാഴപ്പഴത്തിലെ പോഷകങ്ങള്‍ ചുളിവുകളെ ചെറുക്കാനും ചര്‍മ്മത്തെ യുവത്വത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നു. ഒരു പഴത്തൊലി അരച്ച് മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ചര്‍മ്മത്തില്‍ പുരട്ടി അഞ്ചുമിനിറ്റ് വിട്ടശേഷം തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്.
കണ്‍തടത്തിനു ചുറ്റുമുള്ള കറുത്ത പാടുകളെ നീക്കാന്‍ രാത്രി കിടക്കുന്നതിനു മുന്‍പ് കണ്ണിനു താഴെ പഴത്തൊലി തടവി 30 മിനുട്ട് ഉണങ്ങാന്‍ വിട്ട ശേഷം കഴുകിക്കളയാവുന്നതാണ്. ശേഷം മൊയ്ചറൈസര്‍ പുരട്ടുക. ആഴ്ചയില്‍ മൂന്നു ദിവസം ഇങ്ങനെ ചെയ്യുന്നത് നല്ല ഫലങ്ങള്‍ നല്‍കും.
പഴത്തൊലി ചര്‍മ്മത്തില്‍ തടവുന്നതിലൂടെ കൊതുക് കടികളില്‍ നിന്നോ മൂട്ടയുടെ കടികളില്‍ നിന്നോയുണ്ടാകുന്ന വേദനക്കും ചൊറിച്ചിലിനും തല്‍ക്ഷണ ആശ്വാസം നേടാവുന്നതാണ്.
ഓപ്പറേഷനും പ്രസവശേഷവുമുള്ള പാടുകൾ മാറാൻ പഴത്തൊലി ഉത്തമമാണ്. ദിവസവും പഴത്തൊലി അരച്ച് ബാധിക്കപ്പെട്ട ചർമ്മത്തിൽ പുരട്ടിയശേഷം ഒരു മണിക്കൂർ നേരത്തേക്കോ അല്ലെങ്കിൽ രാത്രി മുഴുവനോ വയ്ക്കുക. എല്ലാ ദിവസവും ഇത് ചെയ്യുക. സ്ട്രെച്ച് മാർക്കുകൾ മറയുന്നത് കാണാം.
മൈഗ്രെയ്ൻ, തലവേദന എന്നിവയ്ക്ക് നല്ലൊരു വേദന സംഹാരിയാണ് പഴത്തൊലി. ഒരു പഴത്തൊലി എടുത്ത് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. എന്നിട്ട് വേദനയുള്ള ഭാഗങ്ങളിൽ ആ പഴത്തൊലി അമര്‍ത്തി വയ്ക്കുക. ഏകദേശം 30 മിനിറ്റു കഴിഞ്ഞശേഷം അത് നീക്കം ചെയ്യാം.
നല്ല ഷൂ പോളിഷ് ആയും പഴത്തൊലി ഉപയോഗിക്കാം. തൊലിയുടെ ഉൾവശം ഉപയോഗിച്ചു തുടക്കുക. ശേഷം തുണി ഉപയോഗിച്ച് തുടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക