കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് മൂന്ന് വർഷത്തെ തൊഴിലധിഷ്ഠിത ബി എസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദ കോഴ്സിൽ നേരിട്ട് പ്രവേശനം നടത്തുന്നു.
താൽപര്യമുള്ളവർ കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസുമായി ബന്ധപ്പെടുക. യോഗ്യത: പ്ലസ്ടു 45 ശതമാനത്തോടെ പാസായിരിക്കണം. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജി പൊതുപ്രവേശന പരീക്ഷ പാസായവർക്ക് മുൻഗണന. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെയും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റിയുടെയും അംഗീകാരത്തോടെയുള്ള മുഴുവൻ സമയ കോഴ്സാണ്. ഫോൺ: 0495 2385861, 9400508499
പ്രതികരിക്കാൻ ഇവിടെ എഴുതുക