സീവുഡ്സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നായ നെക്സസിന്റെ സീവുഡ്സ് ഗ്രാന്റ് സെൻട്രൽ മാളും കൈകൾ കോർത്ത് ഭീമൻ പൂക്കളവും കലാ സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു.
വരുന്ന സെപ്തംബർ 3-ന് പത്തര മുതൽ ഭീമൻ പൂക്കളം നെക്സസിന്റെ സീവുഡ്സ് ഗ്രാന്റ് സെൻട്രൽ മാളിന്റെ അകത്തളത്തിൽ പൊതുജനങ്ങൾക്കായി ഒരുങ്ങും. അന്ന് വൈകിട്ട് അഞ്ചര മണി മുതൽ ഒമ്പതര മണി വരെ വിവിധ കലാപരിപാടികളും മാളിൽ അരങ്ങേറും.
ഓണവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന #ഓണംഓപ്പുലൻസ് എന്ന കലാസന്ധ്യയിൽ മെഗാപ്പൂക്കളത്തിന് പുറമേ കഥകളി, മാവേലിത്തമ്പുരാന്റെ സന്ദർശനം, ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം, മാർഗ്ഗം കളി, ഒപ്പന എന്നിവയുണ്ടാവും. #ഓണംഓപ്പുലൻസ് – ൽ ഇത്തവണ കളരിപ്പയറ്റ് അരങ്ങേറും.
കൂടാതെ പരശുരാമൻ, വാമനൻ തുടങ്ങിയ നടന്നു നീങ്ങുന്ന വേഷങ്ങളും കലാസന്ധ്യയിൽ അണിനിരക്കും.
ഓണത്തെയും കേരള സംസ്ക്കാരത്തേയും അന്യസംസ്ഥാനക്കാർക്ക് പരിചിതമാക്കുന്ന രീതിയിലാണ് #ഓണംഓപ്പുലൻസ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക