കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യത തെളിയുന്നു. ബദല്‍ സാധ്യതകള്‍ തേടിയിട്ടും പ്രതിസന്ധി മറികടക്കാന്‍ കഴിയാത്തതോടെയാണ് രാഹുൽ ഗാന്ധിയിലേക്ക് സമ്മർദമുണ്ടായത്.
അതേസമയം രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചില്ലെങ്കിൽ നേതൃത്വത്തിൽ നിന്ന് മാറി നിൽക്കുമെന്ന് മുതിർന്ന നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
കമൽനാഥ് അടക്കമുള്ള നേതാക്കളാണ് ഈ നിലപാട് സ്വീകരിച്ചതിന്നാൻ വിവരം .നെഹ്റു കുടുംബാംഗങ്ങൾ നേതൃത്വത്തിൽ ഇല്ലെങ്കിൽ അണികൾ നിരാശരാകുമെന്ന് ഈ നേതാക്കൾ നെഹ്റു കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി സ്വന്തം നിലപാട് പുനപരിശോധിക്കണമെന്നും കമൽനാഥ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ അധ്യക്ഷപദവി ഏറ്റെടുത്തില്ലെങ്കിൽ സോണിയാഗാന്ധി തുടരുകയാണ് വേണ്ടതെന്നും മുതിർന്ന നേതാക്കൾ നിർദേശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക