ഇത്തവണ ഓണത്തിന് മറ്റേകാൻ നമുക്ക് രുചി വിഭവങ്ങളും അല്പമൊന്ന് മാറ്റി പിടിക്കാം. ഇത്തവണ എങ്ങനെ ആയിരിക്കും ഓണം, എന്തെല്ലാം വിഭവങ്ങൾ ഒരുക്കണം എന്നെല്ലാം ആലോചിക്കുന്നതിനിടെ പ്രധാനപ്പെട്ട പായസത്തെ മറന്നു പോകരുത്. ഓണ സദ്യയിൽ അത്രത്തോളം പ്രാധാന്യം പായസത്തിനും നൽകേണ്ടതുണ്ട്.
ഓണസദ്യക്ക് അച്ചാർ ബീറ്റ്റൂട്ട് ആക്കിയാലോ
എന്നാൽ, ഇത്തവണ ഓണത്തിന് നമുക്ക് അവൽ കൊണ്ട് പായസം തയ്യാറാക്കി നോക്കിയാലോ. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് അവൽ പായസം.
പായസത്തിലേയ്ക്ക് ആവശ്യമായ ചേരുവകൾ;
അവല് – ഒരു കപ്പ്
പാല് -മൂന്ന് കപ്പ്
വെള്ളം – രണ്ട് കപ്പ്
പഞ്ചസാര – ½ കപ്പ്
അണ്ടിപരിപ്പ്, ഉണക്ക മുന്തിരി – ¼ കപ്പ് വീതം
ഏലക്കായ – അഞ്ച് എണ്ണം
നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍
നേന്ത്രപ്പഴം വേഗത്തിൽ കേടായിപ്പോകാതിരിക്കാൻ ഇങ്ങനെ ചെയ്യുക
എങ്ങനെ തയ്യാറാക്കാം;
പായസം തയ്യാറാക്കുവാനുള്ള ഉരുളി അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേയ്ക്ക് നെയ്യ് ഒഴിക്കണം. ശേഷം അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുത്തുവയ്ക്കണം. പിന്നീട് നെയ്യില്‍ അവല് നല്ലപോലെ ചുവപ്പു നിറമാകുന്നതു വരെ വറുത്തെടുക്കണം. ചുവന്ന നിറമായി കഴിഞ്ഞാൽ വാങ്ങി മാറ്റിവയ്ക്കാം.
ഓണസദ്യയ്ക്ക് കുമ്പളങ്ങ പുളിശ്ശേരി ഉണ്ടാക്കിയാലോ
ശേഷം പാത്രത്തിൽ പാൽ ഒഴിച്ച് അതിലേയ്ക്ക് അവൽ ഇട്ട് വേവിക്കുക. ഇത് ഇളക്കിക്കൊണ്ടേ ഇരിക്കണം. ഇതിലേയ്ക്ക് പഞ്ചസാര ചേർക്കുക. പിന്നീട് പഞ്ചസാര അലിഞ്ഞ് പായസം കട്ടിയാകുവാൻ തുടങ്ങുമ്പോൾ വറുത്തു വച്ചിരിക്കുന്ന അണ്ടിപരിപ്പും മുന്തിരിയും ഏലക്കായ പൊടിയും ഇതിലേക്കിട്ട് ഇളക്കി യോജിപ്പിക്കുക.
കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ശ്രദ്ധിക്കണെ അപകടം ക്ഷണിച്ച് വരുത്തരുത്
പായസം തയ്യാറായി തീയിൽ നിന്നും മാറ്റിയ ശേഷം പാൽ ഇതിലേയ്ക്ക് ചേർക്കണം. ശേഷം ചൂടോടെ പായസം ഓണസദ്യയ്ക്കൊപ്പം കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക