രാത്രി കിടക്കാന്‍ നേരം കുറച്ചു പാല് കുടിക്കുന്നത് നല്ലതാണെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. നമ്മളില്‍ പലരും അത് ശീലമാക്കിയിട്ടുണ്ട് താനും എന്നാല്‍ അല്പം മഞ്ഞള്‍ ചേര്‍ത്ത് പാല് കുടിച്ചാല്‍ ഉള്ള ആരോഗ്യ ഗുണങ്ങൾ പലതാണ്.
കാലുകളിലെ വേദന, പ്രമേഹം, ഉറക്കക്കുറവ്, ക്ഷീണം, തൈറോയ്ഡ് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് മികച്ച ഫലമാണ് മഞ്ഞൾ പാൽ രണ്ട് നുള്ള് മഞ്ഞൾ, രണ്ട് നാര് കുങ്കുമപ്പൂവ്, രണ്ട് അണ്ടിപ്പരിപ്പും ഒരു ബദാമും ചതച്ചത്, ഒന്നര കപ്പ് പാൽ, ആവശ്യത്തിന് പഞ്ചസാര എന്നിവയാണ് ഇവ തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.
പാൽ നന്നായി തിളപ്പിച്ച് അവയിലേക്ക് ഈ ചേരുവകളെല്ലാം ചേർത്ത് ഒരു കപ്പ് പാലാവും വരെ കുറുക്കുക. ശേഷം ചൂടോടെയോ തണുത്തു കഴിഞ്ഞോ രാത്രി കുടിക്കാം. സുഖകരമായ ഉറക്കം ഉറപ്പാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക