പന്ന്യന്നൂർ ഗവ. ഐ ടി ഐയിൽ വെൽഡിൽ ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ സെപ്റ്റംബർ 20ന് രാവിലെ 11 മണിക്ക് ഐ ടി ഐയിൽ നടത്തുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0490 2318650.
പ്രതികരിക്കാൻ ഇവിടെ എഴുതുക