വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ സ്ഥാനമാണുളളത്. ഒരോ വ്യക്തികളുടെയും ഭാവി നിശ്ചയിക്കുന്ന രാശികളുടെ ഭാവി നിശ്ചയിക്കുന്നത് ഓരോ ഗ്രഹങ്ങളാണെന്നാണ് വിശ്വാസം.
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ച മേടം രാശിക്കാര്‍ക്ക് കാര്യവിജയം, ഉത്സാഹം, യാത്രാവിജയം ഇവ കാണുന്നു.
കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, മനപ്രയാസം, ശരീരക്ഷീണം ഇവ കാണുന്നു. മേടം മുതല്‍ മീനം വരെ ഇന്നത്തെ നക്ഷത്രഫലം അറിയാം
മേടം
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ഉത്സാഹം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ആരോഗ്യം മെച്ചപ്പെടാം. തടസ്സങ്ങൾ മാറിക്കിട്ടാം. രോഗസംബന്ധമായ കാര്യങ്ങൾക്ക് തീരുമാനമാകാം. സർജറി പോലുള്ള കാര്യങ്ങൾ വിജയിക്കാം. പകൽ 3 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനപ്രയാസം, കലഹസാധ്യത, ശത്രുശല്യം, നഷ്ടം, പാഴ്ചെലവ് ഇവ കാണുന്നു.
ഇടവം
കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, മനപ്രയാസം, ശരീരക്ഷീണം ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മിഥുനം
മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ബന്ധുസമാഗമം, യാത്രാവിജയം, സ്ഥാനക്കയറ്റം, പരീക്ഷാവിജയം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. പകൽ 3 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, ഇച്ഛാഭംഗം, മനപ്രയാസം, ധനതടസ്സം, ചിലവ്, യാത്രാതടസ്സം ഇവ കാണുന്നു.
കർക്കടകം
പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, യാത്രാവിജയം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. സ്ഥലംമാറ്റ ശ്രമങ്ങളിൽ വിജയിക്കാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. പുതിയ തൊഴിൽ സാധ്യത തുറന്നു കിട്ടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. തടസ്സപ്പെട്ടിരുന്ന കാര്യങ്ങൾ നിറവേറ്റുന്നതായി കാണാന്‍ സാധിക്കും.
ചിങ്ങം
മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് കാര്യങ്ങൾ ഭാഗികമായി ശരിയാവാം. പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ആരോഗ്യം മെച്ചപ്പെടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
കന്നി
ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, മനപ്രയാസം, അപകടഭീതി, ശരീരക്ഷതം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങള്‍ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രതടസ്സം ഇവ കാണുന്നു. അപ്രതീക്ഷിത തടസ്സങ്ങൾ വന്നുചേരാം.
തുലാം
ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക് ആഗ്രഹങ്ങൾ നടക്കാം. സുഹൃദ്സമാഗമം, മത്സരവിജയം, ശത്രുക്ഷയം, സമ്മാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, ബന്ധുസമാഗമം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ചർച്ചകൾ വിജയിക്കാം. പകൽ 3 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, മനപ്രയാസം, അപകടഭീതി, യാത്രാതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു.
വൃശ്ചികം
വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക് കാര്യവിജയം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ആരോഗ്യം മെച്ചപ്പെടാം. ചർച്ചകൾ ഫലവത്താവാം. ചികിത്സകൾ ഫലത്തിലെത്താം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ ആശയങ്ങൾക്ക് അംഗീകാരം ലഭിക്കാം. പുതിയ സാധ്യതകൾ തുറന്ന് കിട്ടാം.
ധനു
മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനപ്രയാസം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഉത്സാഹം, മത്സരവിജയം, ശത്രുക്ഷയം, യാത്രാവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
മകരം
ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം, ഉദരവൈഷമ്യം, മനപ്രയാസം ഇവ കാണുന്നു. ബിസിനസ്സില്‍ അവിചാരിത തടസ്സങ്ങൾ വന്നു ചേരാം. സഹപ്രവർത്തകരുമായി അലോസരം ഉണ്ടാകാം. വേണ്ടപ്പെട്ടവർ അകലാം.
കുംഭം
അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. പകൽ 3 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, മനോമാന്ദ്യം, മനപ്രയാസം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
മീനം
പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി കാര്യപരാജയം, മനപ്രയാസം, അഭിമാനക്ഷതം, കലഹസാധ്യത, ശത്രുശല്യം ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ആരോഗ്യം മെച്ചപ്പെടാം. യാത്രകൾ വിജയിക്കാം. അപകടഭീതി മാറിക്കിട്ടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക