ഹിന്ദി ടെലിവിഷന്‍ താരമാണ് ഷമ സിക്കന്ദർ . ഇപ്പോൾ നടി ഒരു പോര്‍ട്ടലിനു നല്കിയ അഭിമുഖത്തിൽ തനിക്ക് നേരിടേണ്ടി വന്ന ‘കാസ്റ്റിങ് കൗച്ച്’ അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.
”ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളും സംവിധായകരും ഇത്തരത്തില്‍ സമീപിച്ചിട്ടുണ്ട്.
എന്റെ സുഹൃത്താകാന്‍ ആഗ്രഹം പറഞ്ഞാണ് മുന്‍പ് നിരവധി നിര്‍മാതാക്കള്‍ എന്നെ സമീപിച്ചിരുന്നത്. ഒപ്പം ജോലി ചെയ്യാതെ എങ്ങനെ സുഹൃത്തുക്കളാകുമെന്ന ആലോചനയിലായിരുന്നു ഞാന്‍. ജോലിക്കു പകരം ലൈംഗിക താല്പര്യങ്ങള് തേടുന്നത് ഏറ്റവും വൃത്തികെട്ട പരിപാടിയാണ്. അതിഭീകരമായി അരക്ഷിതബോധമുള്ളവരാകും അങ്ങനെ ചെയ്യുന്നത്.”-ഷമ പറഞ്ഞു.
ഒരു സ്ത്രീയുടെ ഹൃദയം സ്വാഭാവികമായ രീതിയില്‍ പിടിച്ചടക്കാനുള്ള ഇത്തിരി പോലും ആത്മവിശ്വാസമില്ലാത്തവരാകും അത്തരക്കാരെന്നാണ് ഇതു കാണിക്കുന്നത്. എന്നാല്‍, കാസ്റ്റിങ് കൗച്ച് ബോളിവുഡില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് എല്ലായിടത്തുമുണ്ടെന്നും ഷമ സിക്കന്ദര്‍ കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക