എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു.
നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ? കന്നിമാസം ആരംഭിച്ച ഈ ആഴ്ച സാധ്യതകൾ ഇന്ന് നിങ്ങൾക്ക് അനുകൂലമാകുമോ എന്നറിയാൻ വായിക്കുക.
മേടക്കൂറ്
അശ്വതി, ഭരണി, കാർത്തിക കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ ധനനേട്ടത്തിനും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായങ്ങൾ ലഭിക്കാനും ധാരാളം യാത്രകൾ ചെയ്യാനും തൊഴിൽ നേട്ടത്തിനും സാധ്യത കാണുന്നുണ്ട്.
എല്ലാ പ്രവർത്തികളിലും വിജയം കൈവരുന്നതാണ്. ഉത്തരവാദിത്വബോധം വർധിക്കും. മേലധികാരി കൂടുതൽ ചുമതലകൾ ഏൽപ്പിക്കാനും അത് ചിട്ടയോടെ ചെയ്തുതീർക്കാനും ആകും.
പ്രണയിതാക്കൾക്ക് നല്ല സമയം. വിവാഹാലോചനകൾക്ക് വൈഷമ്യങ്ങൾ നേരിടാം. കഠിനാധ്വാനം വേണ്ടി വരുന്നതാണ്. പൊതുപ്രവർത്തകർക്ക് നേട്ടങ്ങൾ ഉണ്ടാകും വാക്കുകൾക്ക് മൂർച്ച കൂടും.
ഇടവക്കൂറ്
കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകർക്ക് ഈ വാരത്തിൽ ധന നേട്ടത്തിനും വ്യാപാരത്തിൽ മികവ്, യാത്രകൾ, ബന്ധുസമാഗമം, അലച്ചിലുകൾ, കലാസാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിജയം എന്നിവ അനുഭവത്തിൽ വരുന്നതാണ്. ധന ക്ലേശത്തിനും സാധ്യതയുണ്ട്. പല തീരുമാനങ്ങളും മുന്നോട്ടു കൊണ്ടുപോകാൻ വൈഷമ്യങ്ങൾ ഉണ്ടാകാം. എല്ലാവരോടും രമ്യതയിൽ പോകാനാകും. ഓർമ്മക്കുറവ് വന്നു പെടാതെ നോക്കണം.
മിഥുനക്കൂറ്
മകയിരത്തിന്റെ ബാക്കി പകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ചേർന്ന മിഥുനകാർക്ക് ഈവാരത്തിൽ സ്വന്തം ഇഷ്ടങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നതാണ്. എല്ലാ പ്രവർത്തികളും ഭംഗിയാക്കി പൂർത്തീകരിക്കാൻ ആകും. വിവാഹ തീരുമാനങ്ങൾ ആകാനും സാധ്യതയുണ്ട്.
കർക്കടകക്കൂറ്
പുണർതത്തിന്റെ ബാക്കി കാൽഭാഗം, പൂയം, ആയില്യം, എന്നീ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ വ്യവഹാരങ്ങൾ നടന്നു കിട്ടാനും ധാരാളം യാത്രകൾക്കും സുഹൃത്ത് സമാഗമത്തിനും സാധ്യത കാണുന്നുണ്ട്. എത്ര കഷ്ടപ്പെട്ടാലും അംഗീകാരം ലഭിക്കാം. ചെയ്യുന്ന തൊഴിലിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും രോഗശമനം ഉണ്ടാകും. സഹായങ്ങൾ ലഭിക്കാം. വിവാഹ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.
ചിങ്ങക്കൂറ്
മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകർക്കു ഈ വാരത്തിൽ ധന നേട്ടത്തിനും തൊഴിൽ രംഗത്ത് നേട്ടങ്ങൾ, അംഗീകാരം, പൊതുപ്രവർത്തനങ്ങളിൽ വിജയം, ബന്ധുസമാഗമത്തിനും, ബന്ധുവിന്റെ സഹായം ലഭിക്കാനും പിതൃസ്വത്തു ലഭിക്കാനും സ്ഥാനമാന ലാഭം, ട്രാൻസ്ഫറുകൾക്കും വ്യവഹാരങ്ങളിൽ വിജയം എന്നിവ പ്രതീക്ഷിക്കാം.
കന്നിക്കൂറ്
ഉത്രത്തിന്റെ മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ചേർന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ കടം വീട്ടാനാകും. അപ്രതീക്ഷിത ധനാഗമനം. ചില ചിര കാല അഭിലാഷങ്ങൾ സാധിച്ചെടുക്കും. അമ്മയുമായി നല്ല സ്നേഹബന്ധം പുലർത്താൻ ആകും. കഠിനമായി പ്രയത്നിക്കും. വിജയം കൈവരും.
തുലാക്കൂറ്
ചിത്തിരയുടെ അവസാന പകുതിയും ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ചേർന്ന് തുലാക്കുറുകാർക്ക് ഈ വാരത്തിൽ പുതിയ ഗൃഹോപകരണങ്ങൾ ലഭിക്കാനും ദമ്പതി സൗഖ്യം, വിദ്യാർത്ഥികൾക്ക് ഗുണകരം, സന്താനസൗഖ്യം, മനസ്സിന് സന്തോഷം, ധാരാളം യാത്രകൾ, അച്ഛന്റെ സഹായം ലഭിക്കാനും, പ്രവർത്തികളിൽ നിന്നെല്ലാം വിജയം ലഭിക്കാനും തീർത്ഥാടനങ്ങൾക്കും സാധ്യതയുണ്ട്.
വൃശ്ചികക്കൂറ്
വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം,തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികകൂറുകാർക്ക് ഈ വാരത്തിൽ കുടുംബസമാഗമം, യാത്രകൾ, മനസ്സിന് സന്തോഷം, ധന നേട്ടം, വിദ്യാർത്ഥികൾക്ക് ഉന്നത വിജയം, വ്യാപാരത്തിൽ നേട്ടം, വിവാഹാലോചനകൾ അനുകൂലമായി വരുന്നതുമാണ്.
ധനുക്കൂറ്
മൂലം,പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുകൂകാർക്ക് ഈ വാരത്തിൽ ധന നേട്ടത്തിനും സമൃദ്ധി, തീർത്ഥാടനങ്ങൾ നടത്താനും കടം കൊടുത്തു തീർക്കാനും പുതിയ സംരംഭങ്ങളിൽ ഏർപ്പെടാനും വീടുപണി പൂർത്തീകരിക്കാനും സാധ്യത.
വ്യവഹാരങ്ങളിൽ നിന്നെല്ലാം വൻ നേട്ടത്തിനും തൊഴിൽരംഗത്തു നേട്ടങ്ങൾ, അംഗീകാരം, പ്രശസ്തി, എന്നിവയും രോഗശമനം, തൊഴിലിൽ വൻ നേട്ടം, എന്നിവയ്ക്കും സാധ്യതയുണ്ട്.
മകരക്കൂറ്
ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ചേർന്ന മകരകൂറുകാർക്ക് ഈ വാരത്തിൽ, ധന നേട്ടത്തിനും വ്യവഹാരങ്ങളിൽ നിന്നെല്ലാം വിജയവും മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനും ആകും.
സ്ഥാനമാറ്റത്തിനും, വസ്തു വാഹനം എന്നിവയിൽ നിന്നെല്ലാം ലാഭങ്ങളും കഠിനാധ്വാനവും വേണ്ടിവരും. വ്യവഹാരങ്ങളിൽ വിജയം, മാനസിക പ്രയാസങ്ങൾ ഉണ്ടാകാം.
കുംഭക്കൂറ്
അവിട്ടത്തിന്റെ അവസാന പകുതിയും ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ചേർന്ന കുംഭക്കൂറു കാർക്ക് ഈ വാരത്തിൽ ദമ്പതി സൗഖ്യം, സന്താനസൗഖ്യം, ധാരാളം യാത്രകൾ ചെയേണ്ടതയും വരും.
മീനക്കൂറ്
പൂരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്രട്ടാതി,രേവതി, എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനകുറുകാർക്ക് ഈ വാരത്തിൽ, ശാരീരിക സൗഖ്യം, സുഹൃത്ത് സമാഗമം, വീടുപണി ത്വരിതപ്പെടാനും വിദ്യാർത്ഥികൾക്ക് ഗുണകരവും ആണ്.
സുഹൃത്ത് സഹായങ്ങൾ ലഭിക്കാനും ഭൂമി, വാഹനം, വാങ്ങാൻ അവസരങ്ങൾ ഉണ്ടാകാനും സാധ്യത ഉണ്ട്. ധനം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക