പൂജയ്ക്ക് ഉപയോഗിക്കാൻ മാത്രം അല്ല, നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പല ഗുണങ്ങൾ ചെയ്യുന്ന ഒന്നാണ് കർപ്പൂരം. അവ എന്തൊക്കെയാണെന്ന് നോക്കാം.
ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള കര്‍പ്പൂരം പേശി വേദനയ്ക്കും ശരീരം വേദനയ്ക്കും വളെരെ നല്ലൊരു മരുന്നാണ്.
ശരീര ഭാഗങ്ങളില്‍ വേദനയോ ചൊറിച്ചിലോ അനുഭവപ്പെട്ടാല്‍ കർപ്പൂര എണ്ണ ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുതല്‍ കഫക്കെട്ട് മാറ്റാൻ വരെ കർപ്പൂര എണ്ണ വളരെ നല്ലതാണ്.
ചുമയും മൂക്കടപ്പും ഉണ്ടെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് നെഞ്ചില്‍ കര്‍പ്പൂരം അല്ലെങ്കില്‍ കര്‍പ്പൂര എണ്ണ പുരട്ടുക.
വേദനയും, വീക്കവും അനുഭവപ്പെടുന്ന ഇടങ്ങളില്‍ കര്‍പ്പൂര എണ്ണ ഉപയോഗിച്ചാല്‍ ആ വേദന ശമിപ്പിക്കും.
കര്‍പ്പൂര എണ്ണ മുടിയില്‍ തേച്ച് കിടന്നാല്‍ എളുപ്പത്തില്‍ ഉറങ്ങാനാകും. കൂടാതെ മുടി തഴച്ച് വളരാനും ഇത് നല്ലതാണ്, .
പ്രതികരിക്കാൻ ഇവിടെ എഴുതുക